Posts

You my dear......

എന്റെ പ്രിയനേ പ്രിയനേ എന്റെ പ്രിയനേ നിന്നെക്കുറിച്ചു ഓർക്കുമ്പോഴേ ഹൃദയം തുടിക്കുവാ എന്നെ തഴുകുന്ന കാറ്റായും പൊതിയുന്ന മഞ്ഞായും നിൻ ചിരികൾ പൂക്കളായും നിന്റെ സ്നേഹം മഴയായും എന്നിൽ പെയ്തിറങ്ങുകയാണ് ആ ചുടു നിശ്വാസങ്ങൾ എൻ മാറിൽ തട്ടുമ്പോൾ സ്നേഹമുദ്രയാൽ അധരങ്ങൾ മധു നുകരുമ്പോൾ അലിഞ്ഞു ചേരുകയാണ് നിന്നിൽ പ്രണയം അത് എങ്ങിനെ പറയാനാവും എങ്ങിനെ മനസ്സിലാക്കാനാവും അതൊരു ഫീൽ ആണ്. മൈലുകളുടെ അകലം ....... അകലം അല്ലാതാവുന്ന അവസ്ഥ.കാത്തിരിക്കുന്ന മിനുട്ടുകൾക്കു ദൈർഘ്യം അനുഭവപ്പെടുന്ന അവസ്ഥ. കയ്പ് മധുരമാവും, വേദന അറിയതാവും.എത്ര പകർന്നു കൊടുത്താലും പോരാ എന്ന തോന്നൽ. എന്റെ പ്രിയനേ ......

Rain Rain Rain

Image
 ----------- മഴ ------------- പലർക്കും പലതാണ് മഴ എന്ന് പറയുമ്പോൾ ........  ചിലർക്ക് മഴ പ്രണയമാകുമ്പോൾ...... നമ്മുടെ ദൃശ്യമാധ്യമങ്ങളിൽ എല്ലാം മഴയെ പ്രണയത്തോടു ചേർത്ത് ചിത്രീകരിക്കാറുണ്ട് .മഴയിൽ നനഞ്ഞു നടക്കാൻ ഏതു പ്രായക്കാർക്കും ഇഷ്ടമാണ്. അനാരോഗ്യം പോലും മറക്കുന്ന പലരെയും കാണാറുണ്ട്.  മഴയെ പ്രണയിച്ച വിക്ടർ എന്ന ഫോട്ടോഗ്രാഫർ അദ്ദേഹത്തിന്റെ വിയോഗമാണ് ആ കുടുംബത്തിന് മഴ . അത്  ഒരു കാത്തിരിപ്പും കൂടിയാണവർക്കു. മഴയുടെ ചിത്രങ്ങൾ എടുത്തു മടങ്ങിവരുന്ന പ്രിയതമനെ കാത്തിരിക്കുകയാണ് പാവം. ആ കാത്തിരിപ്പു നീളുമ്പോൾ ഓരോ മഴയിൽ വിഷാദം തളം കെട്ടി നിൽക്കും.  മഴ പോലെ മനസില്‍ നിറയുന്ന ഓര്‍മ്മകള്‍ ബാല്യത്ത് കളിവള്ളം ഉണ്ടാക്കിയതും ഒഴുകി വരുന്ന വെള്ളത്തിൽ നിന്നും മീനു പിടിച്ചതും.പിന്നെ ചാറ്റല്‍ മഴ നനഞ്ഞ് ഓടി നടന്നതും രാത്രി പുറത്തു മഴ പെയ്യുമ്പോള്‍ നനഞ്ഞ ചുവരിനോട് ചെവി ചേര്‍ത്തു വച്ച് കിന്നാരം പറഞ്ഞതും മുത്തശ്ശി ഉണ്ടാക്കുന്ന ചെറു പലഹാരങ്ങൾ തിന്നു ചന്നം പിന്നം പെയ്യുന്ന മഴയിൽ നോക്കിയിരുന്ന ബാല്യം.തറവാട്ടിലെ പറമ്പില്‍ മഴക്ക് ഒപ്പം ഉണ്ടാകുന്ന കാറ്റില്‍ പൊഴിയുന്ന മാങ്ങകള്‍ പെറുക്കിയെടുത...

"Love to be expressive"

Image
സ്നേഹം അത് പ്രകടിപ്പിക്കണം  സൂര്യപ്രകാശം കിട്ടുന്നിടത്തേയ്ക്കു ചെടികൾ ചാഞ്ഞു വളരുന്നത് ശ്രെദ്ധിച്ചിട്ടുണ്ടോ?   അതുപോലെയാണ് മനുഷ്യൻ സ്നേഹത്തിലേക്ക് ചാഞ്ഞു പോവുന്നത്  അതുകൊണ്ടു യാതൊരു പിശുക്കും കാട്ടാതെ സ്നേഹിക്കുക. സ്നേഹിക്കുന്നത് ആ സ്നേഹം കിട്ടുന്നവന് അല്ലെങ്കിൽ അവൾക്കു മനസ്സിലാക്കും വിധം പ്രകടിപ്പിക്കുക. വലിയ സാമ്പത്തിക   ക്ലേശമോ അധ്വാനമോ വേണ്ട ഒരു സ്പര്ശനത്തിൽ ഒരു നോട്ടത്തിൽ പുഞ്ചിരിയിൽ ഒക്കെ അത് പ്രകടിപ്പിക്കാം. എപ്പോ വേണേലും തീരാവുന്ന ഒരു ജീവിതം അത് ജീവിച്ചു മരിക്കുക മരിച്ചു ജീവ ശ്ശവം പോലെ ജീവിച്ചിട്ട് എന്ത് പ്രയോജനം? പിന്നെയാവട്ടെ നാളെയാവട്ടെ , അല്ലെങ്കിൽ ഞാൻ അങ്ങിനെ സ്നേഹം പ്രകടിപ്പിച്ചാൽ എന്റെ വില കുറഞ്ഞുപോവുമോ? മറ്റുള്ളവർ എന്ത് വിചാരിക്കും? ..................ഇങ്ങനെ നീളുന്നു ചിന്തകൾ. എല്ലാവരും പകലന്തിയോളം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കഠിനാധ്വാനം ചെയ്യുന്നു നമ്മുടെ പ്രിയപ്പെട്ടവർക്കും നമുക്കും വേണ്ടി : ഇതെല്ലം കഴിഞ്ഞു ഓരോരുത്തരും അവരുടെ പ്രവൃത്തി മേഖലയിൽ നിന്ന് മടങ്ങി ഭവനങ്ങളിൽ എത്തിച്ചേരുന്നു അപ്പോൾ അൽപ്പം ദാഹ ജലം (ഭാര്യ/ഭർത്താവു...

LOVE in 40's

Image
നാല്പതുകളിലെ  പ്രണയം     പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നവരെ പ്രണയിക്കണം. മോഹങ്ങളും മോഹഭംഗങ്ങളും എല്ലാം കുടുംബത്തിന് വേണ്ടി ഹോമിച്ചു മക്കൾക്കും ഭാര്യക്കു  /ഭർത്താവിന് വേണ്ടി സ്വയം ഇല്ലാതായപ്പോൾ ഉണ്ടായ തൊലിയിലെ ചുളിവുകൾ മുടിയിലെ നരകൾ കൈപ്പത്തിയിലെ തഴമ്പുകൾ .......... എല്ലാം തഴുകുന്ന ഒരു കരം അതൊരു അനുഭൂതിയായി അനുഭവമാവുമ്പോൾ പക്വതയില്ലാത്ത കൗമാരത്തിലെ ആകർഷണം അല്ല മറിച്ചു കരുതലിന്റെ കൂടെ ചേർത്തുനിര്ത്തുന്നതിന്റെ ആ സന്തോഷം പറയുവാൻ വാക്കുകൾ ഇല്ല. സ്നേഹം പ്രണയം അതിനു എന്ത് പേരിടണം? അധമവികാരങ്ങൾക്കു പ്രസക്തിയില്ല.....    കിട്ടുന്നതിൽ കൂടുതൽ പകർന്നു നൽകുവാൻ മനസ്സ് വെമ്പുന്ന ഒരു അവസ്ഥ ഹൃദയം ഹൃദയത്തോട് ഒട്ടിച്ചേർന്നു എത്ര അകലെയാണെങ്കിലും നോവും നൊമ്പരവും പരസ്പരം അറിഞ്ഞു സന്തോഷങ്ങൾ പങ്കു വെച്ച് ...... നിങ്ങൾക്കറിയാമോ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവർക്കും കൗമാരത്തിലെത്തി നിൽക്കുന്നവർക്കും ഒരേ മനസ്സാണ് ഒ...

Its about lady's special organ

Image
                                 സ്തനം                                  അവൾക്കു ജഗദീശൻ കനിഞ്ഞു നൽകി  അഴകേറും അമൃതിൻ പാനപാത്രം  അരുമയായി നിറയുന്ന  സ്തന്യം പകർന്നു നിർവൃതിയടയുന്നു                    കുഞ്ഞിന് വിശന്നിടും നേരം                    കൃത്യമായി ദൈവം നിറച്ചിടുന്നു                     കനിവോലും പാണിയാലമ്മ                   കുഞ്ഞിന്റെ മാലു കൾ  നീക്കിയല്ലോ  കുബുദ്ധികൾ കാട്ടിടും കോപ്രായത്താൽ മതി മറക്കുന്നു മർത്യൻ കാമാർത്താനായിടുന്നു    മറക്കുമോ നീ നിന്നാദ്യ ഭക്ഷണത്തെ  അത് പകർന്നൊരു സ്തന്യത്തെയും                  ...