Rain Rain Rain

 ----------- മഴ -------------
പലർക്കും പലതാണ് മഴ എന്ന് പറയുമ്പോൾ ........
 ചിലർക്ക് മഴ പ്രണയമാകുമ്പോൾ...... നമ്മുടെ ദൃശ്യമാധ്യമങ്ങളിൽ എല്ലാം മഴയെ പ്രണയത്തോടു ചേർത്ത് ചിത്രീകരിക്കാറുണ്ട് .മഴയിൽ നനഞ്ഞു നടക്കാൻ ഏതു പ്രായക്കാർക്കും ഇഷ്ടമാണ്. അനാരോഗ്യം പോലും മറക്കുന്ന പലരെയും കാണാറുണ്ട്. 
മഴയെ പ്രണയിച്ച വിക്ടർ എന്ന ഫോട്ടോഗ്രാഫർ അദ്ദേഹത്തിന്റെ വിയോഗമാണ് ആ കുടുംബത്തിന് മഴ . അത്  ഒരു കാത്തിരിപ്പും കൂടിയാണവർക്കു. മഴയുടെ ചിത്രങ്ങൾ എടുത്തു മടങ്ങിവരുന്ന പ്രിയതമനെ കാത്തിരിക്കുകയാണ് പാവം. ആ കാത്തിരിപ്പു നീളുമ്പോൾ ഓരോ മഴയിൽ വിഷാദം തളം കെട്ടി നിൽക്കും. 
മഴ പോലെ മനസില്‍ നിറയുന്ന ഓര്‍മ്മകള്‍ ബാല്യത്ത് കളിവള്ളം ഉണ്ടാക്കിയതും ഒഴുകി വരുന്ന വെള്ളത്തിൽ നിന്നും മീനു പിടിച്ചതും.പിന്നെ ചാറ്റല്‍ മഴ നനഞ്ഞ് ഓടി നടന്നതും രാത്രി പുറത്തു മഴ പെയ്യുമ്പോള്‍ നനഞ്ഞ ചുവരിനോട് ചെവി ചേര്‍ത്തു വച്ച് കിന്നാരം പറഞ്ഞതും മുത്തശ്ശി ഉണ്ടാക്കുന്ന ചെറു പലഹാരങ്ങൾ തിന്നു ചന്നം പിന്നം പെയ്യുന്ന മഴയിൽ നോക്കിയിരുന്ന ബാല്യം.തറവാട്ടിലെ പറമ്പില്‍ മഴക്ക് ഒപ്പം ഉണ്ടാകുന്ന കാറ്റില്‍ പൊഴിയുന്ന മാങ്ങകള്‍ പെറുക്കിയെടുത്ത് ആ മഴമുഴുവന്‍ നനഞ്ഞതും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മകളാണ്. 
 ചിലർക്ക് ആനന്ദം .....ഏറ്റുവാങ്ങുന്നവന്റെ മാനസികാവസ്ഥയാണ് മഴ. ഓരോ തുള്ളിയും വീണലിയുമ്പോൾ അതിന്റെ തണുപ്പും നനവും ആനന്ദം നൽകും.
 വീടുള്ളവന്റെ മഴയല്ല വീടില്ലാത്തവന്റെ മഴ. വീട് പണി നടക്കുമ്പോൾ വശങ്ങൾ പ്ലാസ്റ്റിക് മറച്ചു തകര മേൽക്കൂരയുള്ള ഷെഡിലെ മഴയുടെ ഭയാനകത മറക്കുവാനാവില്ല .പുര ചോരുന്നവന്റെ മഴയും - മണി മാളികയിലിരിക്കുന്നവന്റെ ചില്ലുജനാല -- ക്കപ്പുറത്തെ മഴയും രണ്ടാണ്

 കാണുന്നവന്റെ മഴയല്ല കേൾക്കുന്നവന്റെ മഴ
ഇതു രണ്ടു മാ യി രിക്കില്ല കൊള്ളുന്നവന്റെ മഴ

 മഴ നനയാൻ മാത്രമല്ല ' നശിച്ച' എന്ന് പറഞ് പ്രാകാൻ കൂടിയുള്ളതാണ്

കുറെ ദിവസങ്ങളായി നമ്മുടെ നാട്ടിൽ മഴ ആസ്വദിക്കുന്നവരുടെയും, മഴമൂലം കെടുതിയിലായവരുടെയും പലതരം അനുഭവങ്ങൾ മാധ്യമങ്ങളിലൂടെ നാം കണ്ടുകൊണ്ടിരിക്കുകയാണ്.

ഡെയ്‌വം നമുക്കായി നൽകുന്ന ഈ ജലം സംഭരണികളിൽ ശേഖരിച്ചാൽ നമ്മുടെ ശുദ്ധജലക്ഷാമം തീരില്ലേ?  അണക്കെട്ടുകളുടെ ശക്തി കൂട്ടി നല്ല ജനറേറ്റർ ഉപയോഗിച്ച് വിദുശ്ശക്തി ഉല്പാദിപ്പിച്ചാൽ നമ്മുടെ നാട്ടിൽ ഒരിക്കലും പവർ കട്ട് ഉണ്ടാവില്ല. വെള്ളം സംഭരിച്ചാൽ  കൃഷിക്കുള്ള ജലസേചനം   അങ്ങിനെ എന്തെല്ലാം.

മഴയോട് നമുക്ക് കൂട്ടുകൂടാം ശപിക്കാം
 മഴയിൽ നിന്ന് ഓടി മറയാം പക്ഷേ.......
തടയാൻ ശ്രമിക്കരുത്
പെയ്തൊഴിയട്ടെ ആവോളം / തടയുന്നതിലല്ല കാര്യം അനുഭവിക്കുന്നവന്റെ - മാനസികാവസ്ഥയിലും സ്വീകാര്യതയിലും   Image result for rain pictures

Comments

Popular posts from this blog

LOVE in 40's

"Love to be expressive"

You my dear......