"Love to be expressive"
സ്നേഹം അത് പ്രകടിപ്പിക്കണം
സൂര്യപ്രകാശം കിട്ടുന്നിടത്തേയ്ക്കു ചെടികൾ ചാഞ്ഞു വളരുന്നത് ശ്രെദ്ധിച്ചിട്ടുണ്ടോ? അതുപോലെയാണ് മനുഷ്യൻ സ്നേഹത്തിലേക്ക് ചാഞ്ഞു പോവുന്നത് അതുകൊണ്ടു യാതൊരു പിശുക്കും കാട്ടാതെ സ്നേഹിക്കുക. സ്നേഹിക്കുന്നത് ആ സ്നേഹം കിട്ടുന്നവന് അല്ലെങ്കിൽ അവൾക്കു മനസ്സിലാക്കും വിധം പ്രകടിപ്പിക്കുക. വലിയ സാമ്പത്തിക ക്ലേശമോ അധ്വാനമോ വേണ്ട ഒരു സ്പര്ശനത്തിൽ ഒരു നോട്ടത്തിൽ പുഞ്ചിരിയിൽ ഒക്കെ അത് പ്രകടിപ്പിക്കാം. എപ്പോ വേണേലും തീരാവുന്ന ഒരു ജീവിതം അത് ജീവിച്ചു മരിക്കുക മരിച്ചു ജീവ ശ്ശവം പോലെ ജീവിച്ചിട്ട് എന്ത് പ്രയോജനം? പിന്നെയാവട്ടെ നാളെയാവട്ടെ , അല്ലെങ്കിൽ ഞാൻ അങ്ങിനെ സ്നേഹം പ്രകടിപ്പിച്ചാൽ എന്റെ വില കുറഞ്ഞുപോവുമോ? മറ്റുള്ളവർ എന്ത് വിചാരിക്കും? ..................ഇങ്ങനെ നീളുന്നു ചിന്തകൾ. എല്ലാവരും പകലന്തിയോളം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കഠിനാധ്വാനം ചെയ്യുന്നു നമ്മുടെ പ്രിയപ്പെട്ടവർക്കും നമുക്കും വേണ്ടി : ഇതെല്ലം കഴിഞ്ഞു ഓരോരുത്തരും അവരുടെ പ്രവൃത്തി മേഖലയിൽ നിന്ന് മടങ്ങി ഭവനങ്ങളിൽ എത്തിച്ചേരുന്നു അപ്പോൾ അൽപ്പം ദാഹ ജലം (ഭാര്യ/ഭർത്താവു/മക്കൾ ) പ്രിയപ്പെട്ടവർ നൽകുമ്പോൾ ഉള്ള ആനന്ദം നമ്മുടെ അധ്വാനത്താൽ ശരീരത്തിനും മനസ്സിനും ഉണ്ടായ ക്ഷീണം അൽപ്പം കുറയ്ക്കില്ലേ? കയ്യിൽ കരുതിയ ഒരു മിട്ടായി കുഞ്ഞിന് നൽകുമ്പോൾ അതും സന്തോഷിക്കില്ലേ? തന്നെ ഓർത്തു തന്റെ അച്ഛൻ/'അമ്മ കൊണ്ട് വന്ന മിട്ടായി അത് വളരെയേറെ ആ കുഞ്ഞിനെ ആഹ്ലാദിപ്പിക്കും. കുളികഴിഞ്ഞു കുടുംബവുമായി അല്പസമയം സംസാരിക്കുന്നതു എല്ലാവരും തമ്മിലുള്ള മനസ്സിന്റെ അടുപ്പം കൂട്ടുന്നു. ഒരുമിച്ചു പ്രാർത്ഥിച്ചു കുടുംബത്തിലെ ജോലികൾ പരസ്പരം സഹായിച്ചു ദൈവം ഒരുക്കിയ ഭക്ഷണം കഴിച്ചു അന്നത്തെ ദിവസം അവസാനിപ്പിച്ച് വിശ്രമത്തിനായി പോവുമ്പോൾ മക്കളെ ചേർത്തുപിടിച്ചു അവരുടെ നെറുകയിൽ ഉമ്മ വയ്ക്കാൻ ഒരു മനസ്സ് മതി അത് മക്കളെ മാതാപിതാക്കളോട് കൂടുതൽ അടുപ്പമുള്ളവരും സ്നേഹമുള്ളവരും ആക്കും. തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ ഭാര്യയും ഭർത്താവും പരസ്പരം ചേർത്തണയ്ക്കുമ്പോൾ അന്നത്തെ എല്ലാ ക്ഷീണവും മറന്നു പിറ്റേന്ന് പുതിയൊരു ഉന്മേഷത്തോടെ ഉണരുവാൻ സാധിക്കുന്നു. പ്രാതലൊക്കെ കഴിച്ചു പുറപ്പെടുന്നതിനു മുൻപ് പരസ്പരം ഓരോ സ്നേഹ മുദ്ര നൽകി യാൽ ആ ദിനം മുഴുവൻ അധ്വാനിക്കാനുള്ള ഊർജവും ലഭിക്കും.
ഇതിലൊക്കെ നാം എത്ര ശ്രെദ്ധിക്കുന്നു? കുടുംബം വ്യക്തി ബന്ധങ്ങൾ എല്ലാം അദൃശ്യമായ ഈ സ്നേഹച്ചരടാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. പകർന്നു നൽകുമ്പോൾ അത് കൂടുതൽ ദൃഢമാകുന്നു. കാലഭേദങ്ങൾ ജരാനരകൾ ശരീരത്തിൽ വരുത്തിയാലും എന്നും ജ്വലിക്കുന്ന ഹൃദയത്തിനു ഉടമകളായി ഊർജസ്വലത കൈവിടാതെ നമ്മെ ചേർന്ന് നിൽക്കുന്നവരുടെ സന്തോഷവും ആനന്ദവും ആയി അതിലൂടെ നമ്മളും സന്തോഷിക്കാൻ അല്പം മനസ്സുവെയ്ക്കണം അത് നമ്മളെ ഈ മണ്ണിൽ നിന്ന് മണ്മറഞ്ഞാലും മധുരിക്കുന്ന ഓർമ്മകൾ നമ്മുടെ നന്മ പ്രവൃത്തികൾ ഒളിമങ്ങാതെ നിലനിര്ത്തും.

Surpassing.. talent..hats off to you
ReplyDeleteSuperb...Team Fitact IT Club
ReplyDelete