LOVE in 40's
നാല്പതുകളിലെ പ്രണയം പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നവരെ പ്രണയിക്കണം. മോഹങ്ങളും മോഹഭംഗങ്ങളും എല്ലാം കുടുംബത്തിന് വേണ്ടി ഹോമിച്ചു മക്കൾക്കും ഭാര്യക്കു /ഭർത്താവിന് വേണ്ടി സ്വയം ഇല്ലാതായപ്പോൾ ഉണ്ടായ തൊലിയിലെ ചുളിവുകൾ മുടിയിലെ നരകൾ കൈപ്പത്തിയിലെ തഴമ്പുകൾ .......... എല്ലാം തഴുകുന്ന ഒരു കരം അതൊരു അനുഭൂതിയായി അനുഭവമാവുമ്പോൾ പക്വതയില്ലാത്ത കൗമാരത്തിലെ ആകർഷണം അല്ല മറിച്ചു കരുതലിന്റെ കൂടെ ചേർത്തുനിര്ത്തുന്നതിന്റെ ആ സന്തോഷം പറയുവാൻ വാക്കുകൾ ഇല്ല. സ്നേഹം പ്രണയം അതിനു എന്ത് പേരിടണം? അധമവികാരങ്ങൾക്കു പ്രസക്തിയില്ല..... കിട്ടുന്നതിൽ കൂടുതൽ പകർന്നു നൽകുവാൻ മനസ്സ് വെമ്പുന്ന ഒരു അവസ്ഥ ഹൃദയം ഹൃദയത്തോട് ഒട്ടിച്ചേർന്നു എത്ര അകലെയാണെങ്കിലും നോവും നൊമ്പരവും പരസ്പരം അറിഞ്ഞു സന്തോഷങ്ങൾ പങ്കു വെച്ച് ...... നിങ്ങൾക്കറിയാമോ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവർക്കും കൗമാരത്തിലെത്തി നിൽക്കുന്നവർക്കും ഒരേ മനസ്സാണ് ഒ...