Posts

Showing posts from July, 2018

Rain Rain Rain

Image
 ----------- മഴ ------------- പലർക്കും പലതാണ് മഴ എന്ന് പറയുമ്പോൾ ........  ചിലർക്ക് മഴ പ്രണയമാകുമ്പോൾ...... നമ്മുടെ ദൃശ്യമാധ്യമങ്ങളിൽ എല്ലാം മഴയെ പ്രണയത്തോടു ചേർത്ത് ചിത്രീകരിക്കാറുണ്ട് .മഴയിൽ നനഞ്ഞു നടക്കാൻ ഏതു പ്രായക്കാർക്കും ഇഷ്ടമാണ്. അനാരോഗ്യം പോലും മറക്കുന്ന പലരെയും കാണാറുണ്ട്.  മഴയെ പ്രണയിച്ച വിക്ടർ എന്ന ഫോട്ടോഗ്രാഫർ അദ്ദേഹത്തിന്റെ വിയോഗമാണ് ആ കുടുംബത്തിന് മഴ . അത്  ഒരു കാത്തിരിപ്പും കൂടിയാണവർക്കു. മഴയുടെ ചിത്രങ്ങൾ എടുത്തു മടങ്ങിവരുന്ന പ്രിയതമനെ കാത്തിരിക്കുകയാണ് പാവം. ആ കാത്തിരിപ്പു നീളുമ്പോൾ ഓരോ മഴയിൽ വിഷാദം തളം കെട്ടി നിൽക്കും.  മഴ പോലെ മനസില്‍ നിറയുന്ന ഓര്‍മ്മകള്‍ ബാല്യത്ത് കളിവള്ളം ഉണ്ടാക്കിയതും ഒഴുകി വരുന്ന വെള്ളത്തിൽ നിന്നും മീനു പിടിച്ചതും.പിന്നെ ചാറ്റല്‍ മഴ നനഞ്ഞ് ഓടി നടന്നതും രാത്രി പുറത്തു മഴ പെയ്യുമ്പോള്‍ നനഞ്ഞ ചുവരിനോട് ചെവി ചേര്‍ത്തു വച്ച് കിന്നാരം പറഞ്ഞതും മുത്തശ്ശി ഉണ്ടാക്കുന്ന ചെറു പലഹാരങ്ങൾ തിന്നു ചന്നം പിന്നം പെയ്യുന്ന മഴയിൽ നോക്കിയിരുന്ന ബാല്യം.തറവാട്ടിലെ പറമ്പില്‍ മഴക്ക് ഒപ്പം ഉണ്ടാകുന്ന കാറ്റില്‍ പൊഴിയുന്ന മാങ്ങകള്‍ പെറുക്കിയെടുത...