Posts

Showing posts from May, 2019

You my dear......

എന്റെ പ്രിയനേ പ്രിയനേ എന്റെ പ്രിയനേ നിന്നെക്കുറിച്ചു ഓർക്കുമ്പോഴേ ഹൃദയം തുടിക്കുവാ എന്നെ തഴുകുന്ന കാറ്റായും പൊതിയുന്ന മഞ്ഞായും നിൻ ചിരികൾ പൂക്കളായും നിന്റെ സ്നേഹം മഴയായും എന്നിൽ പെയ്തിറങ്ങുകയാണ് ആ ചുടു നിശ്വാസങ്ങൾ എൻ മാറിൽ തട്ടുമ്പോൾ സ്നേഹമുദ്രയാൽ അധരങ്ങൾ മധു നുകരുമ്പോൾ അലിഞ്ഞു ചേരുകയാണ് നിന്നിൽ പ്രണയം അത് എങ്ങിനെ പറയാനാവും എങ്ങിനെ മനസ്സിലാക്കാനാവും അതൊരു ഫീൽ ആണ്. മൈലുകളുടെ അകലം ....... അകലം അല്ലാതാവുന്ന അവസ്ഥ.കാത്തിരിക്കുന്ന മിനുട്ടുകൾക്കു ദൈർഘ്യം അനുഭവപ്പെടുന്ന അവസ്ഥ. കയ്പ് മധുരമാവും, വേദന അറിയതാവും.എത്ര പകർന്നു കൊടുത്താലും പോരാ എന്ന തോന്നൽ. എന്റെ പ്രിയനേ ......